17 ഡിസംബർ 1936 ല്‍ ബുവെനോസ് ഐരേസിലെ ഫ്ളോറസ് ആണ് അദ്ദേഹത്തിന്റെ ജന്മസ്ഥലം. ഇറ്റലിയിലെ പിയെമോന്തോ റീജിയനിലെ പോര്‍ത്താകെമാറേയില്‍ നിന്നും മാതാപിതാക്കളോടൊപ്പം അര്‍ജന്റീനയിലേക്ക് കുടിയേറിയ മാരിയോ ഹോസെ ബെര്‍ഗോളിയോയുടെ
അഞ്ചു മക്കളില്‍ ആദ്യ ജാതന്‍. ബുവെനോസ് ഐരേസില്‍ ജനിച്ചു വളര്‍ന്ന വടക്കേ
ഇറ്റലിക്കാരി (പിയെമോന്തോ) റജീന മരിയ സിവോരിയായിരുന്നു അദ്ദേഹത്തിന്റെ
ഭാര്യ.
21വയസില്‍ മാരകമായ ന്യൂമോണിയ അദേഹത്തെ മരണത്തിന്റെ വക്കോളമെത്തിച്ചു. ശ്വാസകോശങ്ങളുടെ ഒരു ഭാഗം നീക്കം ചെയ്താണ് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തിയത്.
21വയസില്‍ മാരകമായ ന്യൂമോണിയ അദേഹത്തെ മരണത്തിന്റെ വക്കോളമെത്തിച്ചു. ശ്വാസകോശങ്ങളുടെ ഒരു ഭാഗം നീക്കം ചെയ്താണ് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തിയത്.
വൈദിക വിദ്യാര്‍ഥി ആയിരിക്കെ
അമ്മാവന്റെ ഭവനത്തിലെ വിവാഹവേളയില്‍ കണ്ടു മുട്ടിയ ഒരു പെണ്‍കുട്ടിയോട് തനിക്ക് ”ആകര്‍ഷണം തോന്നി”യെന്നും തന്റെ ദൈവിക വിളിക്കുതന്നെ അതൊരു വെല്ലുവിളി ആയിരുന്നെന്നും, ഒരാഴ്ചത്തെ
പല വിചാരത്തിനും പ്രാര്‍ത്ഥനക്കും ശേഷമാണ് ഒരുറച്ച
തീരുമാനത്തിലെത്തിയതെന്നും അദ്ദേഹം പറയുന്നു.
1969 ല്‍ ഈശോസഭാ വൈദികനായി.
1969 ല്‍ ഈശോസഭാ വൈദികനായി.
1998 ല്‍ ബുവെനോസ് ഐരേസിന്റെ ആര്‍ച്ചു ബിഷപ്പായി നിയോഗിക്കപ്പെട്ട അദ്ദേഹം 2001 ല്‍ കര്‍ദ്ദിനാള്‍ ആയി അവരോധിക്കപ്പെട്ടു.
വിനീതമായ വ്യക്തിത്വം, സഭാപഠനങ്ങളോട് മിതസമീപനം, സാമൂഹ്യ നീതിയോട് തികഞ്ഞ പ്രതിബദ്ധത എന്നീ സവിശേഷതകള്‍ അദ്ദേഹത്തിന്റെ മുഖമുദ്രയായി അറിയപ്പെട്ടിരുന്നു.
കര്‍ദ്ദിനാള്‍ എന്ന നിലയില്‍ അദ്ദേഹം ഒരു ചെറിയ അപ്പാര്‍ട്ട്മെന്റിലാണ്
താമസിച്ചത്. ഒളിവോസിലെ പ്രൗഡമായ മെത്രാസന മന്ദിരം അദ്ദേഹം
ഉപേക്ഷിച്ചു. സാധാരണക്കാര്‍ ഉപയോഗിക്കുന്ന പൊതു ഗതാഗത
സങ്കേതങ്ങളെ ആശ്രയിക്കുകയും, ഭക്ഷണം സ്വയം പാകം ചെയ്യുകയും
ചെയ്തു.
2013 ഫെബ്രുവരി 28 ന് ബനഡിക്ട് പതിനാറാമന്‍ പാപ്പാ സ്ഥാനത്യാഗം ചെയ്തു. തുടര്‍ന്ന് വിളിച്ചു ചേര്‍ക്കപ്പെട്ട കോണ്‍ക്ലേവ് മാര്‍ച്ച് 13 ന് ബെര്‍ഗോളിയോയെ
അദ്ദേഹത്തിന്റെ പിന്‍ഗാമി ആയി തെരഞ്ഞെടുത്തു.

No comments:
Post a Comment