ടൂറിനിലെ തിരുക്കച്ച യാഥാർത്ഥ്യമെന്ന് ശാസ്ത്ര ലോകത്തിന്റെ ഏറ്റവും
പുതിയ വെളിപ്പെടുത്തൽ. ലോകം ഏറെ ആഹ്ലാദത്തോടെയാണ് ഈ വാർത്ത ശ്രവിച്ചത്. 14 അടി മൂന്നിഞ്ച് നീളവും മൂന്നടി ഏഴിഞ്ചു വീതിയുമാണ് തിരുക്കച്ചയുടെ
വലിപ്പം. ഇതിൽ അഞ്ചടി ഏഴിഞ്ച് ഉയരമുള്ള പുരുഷശരീരത്തിന്റെ മുൻഭാഗത്തിന്റെ
കാവിക്കളറുള്ള ചിത്രവും മറ്റേ പകുതിയിൽ ഇതേ ശരീരത്തിന്റെ പിൻഭാഗവുമാണുള്ളത്.
എ.ഡി 33-ൽ ഉണ്ടായ ഭൂമികുലുക്കത്തോടനുബന്ധിച്ചുള്ള ന്യൂട്രോൺ വികിരണമാണ് ക്രിസ്തുവിന്റെ ചിത്രം തിരുക്കച്ചയിൽ പതിയാനിടയാക്കിയതെന്ന് ഒരുകൂട്ടം ശാസ്ത്രജ്ഞർ അവകാശപ്പെട്ടു. 1988-ൽ നടന്ന കാർബൺ ഡേറ്റിംഗ് തെറ്റാനുള്ളതിന്റെ കാരണം സീസ്മിക് ആക്ടിവിറ്റിയാണെന്നും ഈ ശാസ്ത്രജ്ഞർ വിലയിരുത്തി.
എ.ഡി 33 കാലഘട്ടത്തിൽ വലിയ ഭൂമികുലുക്കങ്ങൾ പഴയ ജെറുസലേമിൽ ഉണ്ടായിട്ടുള്ളതായി ചരിത്രപരമായ രേഖകൾ വ്യക്തമാക്കുന്നുണ്ട്. ക്രിസ്തുവിന്റെ പീഡാസഹനവും ഉത്ഥാനവും സംഭവിക്കുന്നതും ഏകദേശം ഇതേ കാലഘട്ടത്തിലാണ. ക്രിസ്തുവിന്റെ പുനരുത്ഥാനത്തോടനുബന്ധിച്ചുള്ള ഭൂമികുലുക്കങ്ങളെക്കുറിച്ച് സുവിശേഷങ്ങളിലും പരാമർശമുണ്ട്. പ്രാചീന ഗ്രീക്ക് സാഹിത്യത്തിലും ഈ കാലഘട്ടത്തിലുണ്ടായ ഭൂമികുലുക്കത്തെക്കുറിച്ച് വിവരണം കാണാം.

No comments:
Post a Comment