Followers

Friday, March 7, 2014

ആത്മീയമായ ഉണർവ്വ് എല്ലാ മേഘലകളിലും ഉണ്ടാവട്ടെ

ആത്മീയമായ ഉണർവ്വ് എല്ലാ മേഘലകളിലും ഉണ്ടാവട്ടെ ദൈവസ്നേഹത്തെ അറിഞ്ഞവർക്ക് ആ അതിശയകരമായ അനുഭവം പങ്കുവെയ്ക്കാതിരിക്കാനാവുമോ. ദൈവാനുഭവം ഓരോരുത്തർക്കും ഉണ്ടാകുമ്പോഴെ അതേത്രമാത്രം വലുതെന്ന് അറിയാനാകൂ.
കുറ്റപ്പെടുത്തുന്നവർക്കും ദൈവമില്ലെന്നു പറയുന്നവർക്കും എങ്ങനെ വ്യാഖ്യാനിച്ചാലും അത് മനസിലാകില്ല. കാരണം വെള്ളത്തിന്റെ  ചൂട് അത് തൊട്ടുനോക്കുന്നവർക്കേ അറിയൂ. പഞ്ചസാരയുടെ മധുരം രുചിക്കുന്നവരേ ഗ്രഹിക്കൂ. അല്ലാത്തവർക്ക് അതു വെറും വെള്ളവും വെളുത്ത തരിയുമാണ്. ബുദ്ധിയുടെ തലത്തിൽ അത് അളന്നു നോക്കിയാൽ മനസ്സിലാക്കാൻ  സാധിക്കില്ല. വിശ്വാസതലത്തിലാണു ദൈവത്തെ കണ്ടെത്തുക. സത്യം എന്താണെന്ന് ലോകമെല്ലാം തിരിച്ചറിയട്ടെ..

No comments:

Post a Comment